കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ചെറിയ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും കോവിഡ് പരിശോധന നടത്തണണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡൽഹി ഗുഡ്ഗാവിലെ മേദന്ത ആശുപത്രിയിലാണ് ഗജേന്ദ്ര സിങ് ഷെഖാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ്-19 ബാധ സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് 52 വയസ്സുകാരനായ ഗജേന്ദ്ര സിങ് ഷെഖാവത്ത്.
Content Highlights: Union Minister Gajendra Singh Shekhawat Have Tested Positive For Covid 19
Content Highlights: