ടേംസ് ഓഫ് റഫറന്‍സായി; എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിച്ചു, 18 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. ്പ്രഖ്യാപനം നടത്തി 10 മാസത്തിന് ശേഷം ശമ്പള കമ്മീഷനും ടേംസ് ഓഫ് റഫറന്‍സും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
രൂപവത്കൃതമായി പതിനെട്ടുമാസത്തിനകം കമ്മിഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. അങ്ങനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്ന റിപ്പോര്‍ട്ട് 2027 പകുതിയോടെ സമര്‍പ്പിച്ചേക്കാം.
2025 ജനുവരി മാസത്തിലാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ടേംസ് ഓഫ് റഫറന്‍സോ കമ്മീഷന്‍ അംഗങ്ങളെയോ നിശ്ചയിച്ചിരുന്നില്ല.
ചൊവ്വാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ശമ്പള കമ്മിഷന്റെ ടേംസ് ഓഫ് റെഫറന്‍സ് (ടിഒആര്‍) അംഗീകരിച്ചതായുള്ള അറിയിപ്പുള്ളത്. ജസ്റ്റിസ് രഞ്ജനാ ദേശായിയാണ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍. ഐഐഎം ബെംഗളൂരുവിലെ പ്രൊഫ. പുലക് ഘോഷ്, പെട്രോളിയം-പ്രകൃതിവാതകം മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
Content Highlights: union cabinet approves eighth pay commission terms of reference