കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണം യുവനേതാക്കളോടുള്ള രാഹുലിന്റെ അസൂയ - ഉമ ഭാരതി

ഉമാ ഭാരതി | ഫയല്‍ചിത്രം: യുഎന്‍ഐ
ഉമാ ഭാരതി | ഫയല്‍ചിത്രം: യുഎന്‍ഐ

ഭോപ്പാൽ: കോൺഗ്രസ് പാർട്ടിയിലെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധിയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഉമ ഭാരതി. യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരോട് രാഹുലിനുള്ള അസൂസയാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ഉമ ഭാരതി ആരോപിച്ചു.

മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് സംഭവിക്കുന്ന തിരിച്ചടിക്ക് കാരണം രാഹുലാണ്. പാർട്ടിയിൽ യുവ നേതാക്കൾ മുന്നോട്ടുവരാൻ രാഹുൽ അനുവദിക്കുന്നില്ല. സച്ചിനെ പോലുള്ള കഴിവുറ്റ നേതാക്കൻമാർക്ക് മികച്ച അവസരം നൽകിയാൽ പിന്നെ തന്നെ ആരും ശ്രദ്ധിക്കില്ലെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും അവർ വിമർശിച്ചു.

സിന്ധ്യയും സച്ചിൻ പൈലറ്റും മികച്ച നേതാക്കളാണ്. സച്ചിൻ ബിജെപിയിലേക്ക് വരുകയാണെങ്കിൽ ഞങ്ങൾ സന്തുഷ്ടരാകും. ഇത്തരത്തിൽ കഴിവുള്ള നേതാക്കൾ പാർട്ടിയിലേക്ക് വരുമ്പോൾ ബിജെപി അവരെ സ്വാഗതം ചെയ്യുമെന്നും ഉമ ഭാരതി വ്യക്തമാക്കി.

content highlights:Uma Bharti Blames Rahul Gandhi's "Jealousy" For Crisis In Congress

Content Highlights: