കശ്മീരില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ശ്രീനഗര്‍: ശനിയാഴ്ച കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിലെ സി.ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമില്‍ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പോലീസ് മേല്‍നോട്ടത്തിലാണ് സംസ്‌കരിക്കുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാരാമുള്ളയില്‍ സംസ്‌കരിക്കുമെന്ന് കശ്മീര്‍ പോലീസ് പറഞ്ഞു.
Content Highlights: Two militants killed in J&K's Kulgam encounter test positive for COVID-19
Content Highlights: