‘എന്തുസന്ദേശമാണ് നൽകുന്നത്?’ ജ്യോത്സ്യന്റെ നിയമനത്തിനെതിരേ സഭയിൽ വിമർശനം;മതേതരമായി തുടരുമെന്ന് വിജയ്

ചെന്നൈ: ടിവികെ അധികാരത്തിൽ വരുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമനം നൽകിയതിനെതിരേ വിശ്വാസവോട്ട് ചർച്ചയിലും വിമർശനം. ഡിഎംഡികെ എംഎൽഎ പ്രേമലത വിജയകാന്ത് ആണ് വിഷയം സഭയിൽ ഉന്നയിച്ചത്. ജ്യോത്സ്യന്റെ നിയമനത്തിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അവർ ചോദിച്ചു.
നേരത്തേ ടിവികെയെ പിന്തുണയ്ക്കുന്ന കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള കക്ഷികൾ നിയമനത്തിനെതിരേ രംഗത്തുവന്നിരുന്നു. അതേസമയം, തന്റെ സർക്കാർ മതേതരമായി തുടരുമെന്ന് സഭയിലെ പ്രസംഗത്തിൽ വിജയ് പറഞ്ഞു.
വിശ്വാസവോട്ടെടുപ്പിന് ശേഷം പുറത്തുവന്ന ടിവികെ മന്ത്രി സിടിആർ നിർമൽകുമാറും ജ്യോത്സ്യന്റെ നിയമനത്തെ ന്യായീകരിച്ചു. രാധൻ പണ്ഡിറ്റ് മുമ്പേതന്നെ പാർട്ടിയുടെ വക്താവാണെന്നും ഇപ്പോഴത്തെ നിയമനത്തെ അദ്ദേഹത്തിന്റെ പ്രൊഫഷനുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നുമാണ് ടിവികെ മന്ത്രി പറഞ്ഞത്.
Content Highlights: DMDK MLA Premalatha Vijayakant criticized the appointment of astrologer Radhan Pandit in the CM's office., The controversy surfaced during the 2026 trust vote proceedings., Vijay reaffirmed his government's commitment to secularism., TVK Minister CTR Nirmal Kumar defended the appointment, citing the astrologer's existing role as a party spokesperson.