റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളുടെ മൃതദേഹം; CCTV ദൃശ്യങ്ങൾ പുറത്ത്

Photo: x.com/ians_india
Photo: x.com/ians_india

മംഗളൂരു: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21) പാര്‍വതി(20) എന്നിവരാണ് മരിച്ചത്.

ഇവരുടെ മരണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു യുവതിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരും അപകടത്തില്‍പ്പെടുകയായിരുന്നു. 

സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
 

Content Highlights: three young women drown to death in resort swimming pool in Ullal