രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളുകളെ ഒഴിപ്പിച്ചു, അഗ്നിബാധ തിരുവനന്തപുരം-ന്യൂഡൽഹി ട്രെയിനിൽ

കോട്ട (രാജസ്ഥാൻ): രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു. രാജസ്ഥാനിലെ കോട്ടയിൽവെച്ച് പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപ്പിടിച്ചത്.
അപകടസമയത്ത് യാത്രക്കാർ ഉറക്കത്തിലായിരുന്നുവെങ്കിലും, എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒട്ടേറെ മലയാളികളാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.
Content Highlights: Fire incident occurred in the last two coaches of the Thiruvananthapuram-Rajdhani Express in Kota., Incident took place at 5:15 AM following departure from Thiruvananthapuram on Friday