ബിആര്‍എസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു: ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ആര്‍.എസിന് വീണ്ടും തിരിച്ചടി. ഗഡ്‌വാള്‍ എം.എല്‍.എ. ബണ്ട്‌ല കൃഷ്ണമോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ബി.ആര്‍.എസ്. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ എണ്ണം ഏഴായി. പി.സി.സി. അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി, കൃഷ്ണമോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
വ്യാഴാഴ്ച ആറ് ബി.ആര്‍.എസ്. എം.എല്‍.സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2014-ല്‍ കോണ്‍ഗ്രസ് വിട്ട് ടി.ആര്‍.എസില്‍ (ഇന്നത്തെ ബി.ആര്‍.എസ്) ചേര്‍ന്നവരാണ് തിരിച്ചെത്തിയ ആറുപേരും. കഴിഞ്ഞ ദിവസം രാജ്യസഭാ എം.പിയായ കെ. കേശവറാവുവും മകള്‍ ജി. വിജയലക്ഷ്മിയും ബി.ആര്‍.എസ്. വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.
ഇനിയും ബി.ആര്‍.എസ്. എം.എല്‍.എമാര്‍ പാര്‍ട്ടിയിലേക്ക് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. 119 അംഗ നിയമസഭയില്‍ 64 സീറ്റുനേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 39 എം.എല്‍.എമാരായിരുന്നു ബി.ആര്‍.എസിനുണ്ടായിരുന്നത്. സെക്കന്‍ഡരാബാദ് കന്റോണ്‍മെന്റ് എം.എല്‍.എയുടെ റോഡ് അപകടത്തിലെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഏഴ് എം.എല്‍.എമാര്‍ ബി.ആര്‍.എസ്. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Content Highlights: Seventh BRS joins Congress in Telangana