തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം ഇന്നുമുതൽ; ഉദ്ഘാടനം വിജയ്, 25 കുട്ടികൾക്ക് സമ്മാനിക്കും

ചെന്നൈ: സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോകുഞ്ഞിനും സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും.
മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ 25 കുഞ്ഞുങ്ങൾക്ക് വിജയ് സ്വർണമോതിരം സമ്മാനിക്കും.
ഈ വർഷം ജൂൺ 22-നുശേഷം ജനിച്ചകുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. ജൂൺ 22 മുതൽ സെപ്റ്റംബർ 22-വരെ ജനിച്ച കുട്ടികൾക്ക് 107 കേന്ദ്രങ്ങൾ വഴി മോതിരം വിതരണംചെയ്യും. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും.
തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ മോതിരങ്ങളാണ് നൽകുന്നത്. ഇതിനായി 755.83 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്.
Content Highlights: Chief Minister Joseph Vijay inaugurates the 'Thai Maman Thanga Mothiram Thittam' scheme., Newborns in government hospitals receive a 1-gram 22-carat gold ring., Applicable for children born after June 22 of this year to Tamil Nadu resident mothers., First phase allocates 1.28 lakh gold rings with a budget of Rs 755.83 crore.