തമിഴ്‌നാട്ടില്‍ 5860 പുതിയ കോവിഡ് രോഗികള്‍, ആന്ധ്രയില്‍ 8732

-
-

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതിയതായി 5860 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 127 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 

സംസ്ഥാനത്ത് ഇതുവരെ 3,32,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,72,251 പേര്‍ രോഗമുക്തി നേടി. 54213 പേരാണ് ചികിത്സയിലുള്ളത്. 5641 പേര്‍ ഇതുവരെ മരിച്ചതായി  തമിഴ്‌നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

ആന്ധ്രപ്രദേശില്‍ 8732 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 10,414 പേര്‍ രോഗമുക്തി നേടി. 87 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്. 

ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,138 ആയി. ഇതില്‍ 88,138 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,91,117 പേര്‍ രോഗമുക്തി നേടി. 2562 പേര്‍ ഇതുവരെ മരിച്ചതായി സംസ്ഥാന കോവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. 

Content Highlights: Tamilnadu Andhra Pradesh Covid-19 updates 

Content Highlights: