ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു,6 പേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് എയര്‍ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായപ്പോള്‍
ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് എയര്‍ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായപ്പോള്‍

ന്യൂഡൽഹി: സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. ടേക്ക് ഓഫ് നിർത്തിച്ചു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. LX147 എന്ന വിമാനത്തിൽ 228 യാത്രക്കാരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഡൽഹി വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ടേക്ക് ഓഫ് ഉടൻ തന്നെ നിർത്തിവെക്കുകയും റൺവേയിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.

എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽപ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

Content Highlights: Swiss Air flight LX147 engine caught fire during takeoff at Delhi Airport., Emergency evacuation performed via slides for 228 passengers and 4 infants