ഐഎസ് പരിശീലനകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എന്‍ഐഎ റെയ്ഡ്; ഡിഎംകെ കൗണ്‍സിലറുടെ വീട്ടിലും പരിശോധന

കോയമ്പത്തൂരിലെ റെയ്ഡ് നടന്ന ഇടങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ | Photo: Screen grab/ Twitter: ANI
കോയമ്പത്തൂരിലെ റെയ്ഡ് നടന്ന ഇടങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ | Photo: Screen grab/ Twitter: ANI

ചെന്നൈ: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്)ന്റെ പരീശീലന കേന്ദ്രങ്ങളുണ്ടെന്ന സംശയത്തില്‍ തമിഴ്‌നാട്ടിലും തെലങ്കാനയിലും 30 ഇടത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. ദക്ഷിണേന്ത്യയിലെ ഐ.എസ്. പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിശോധനയെന്ന് എന്‍.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കോയമ്പത്തൂരില്‍ 21 ഇടത്തും ചെന്നൈയില്‍ മൂന്ന് സ്ഥലത്തും ഹൈദരാബാദില്‍ അഞ്ചിടത്തും തെങ്കാശിയില്‍ ഒരിടത്തുമാണ് പരിശോധന.

കോയമ്പത്തൂരില്‍ കോവൈ അറബിക് കോളേജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ്. കോളേജില്‍ പഠിച്ചവരുടെ വസതികളക്കടം എന്‍.ഐ.എ. നിരീക്ഷണത്തിലാണ്. കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ 82-ാം വാര്‍ഡ് കൗണ്‍സിലറായ ഡി.എം.കെ. അംഗത്തിന്റെ വീട്ടിലും പരിശോധന നടന്നു. കോയമ്പത്തൂരിലെ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ എം. മുബഷീറയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവരെടു ഭര്‍ത്താവിനെ ചോദ്യംചെയ്തു. ഇയാള്‍ കോവൈ അറബിക് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയാണ്.

Content Highlights: suspected Islamic State training centres Tamil Nadu Telangana nia raid