യു.എസിൽ സ്റ്റാലിന്റെ സൈക്കിൾ സവാരി; എപ്പോഴാണ് നമ്മളൊന്നിച്ച് ചെന്നൈയിൽ സൈക്കിൾ ചവിട്ടുകയെന്ന് രാഹുൽ

ന്യൂഡൽഹി: യു.എസ്.സന്ദർശനത്തിനിടെ ഷിക്കാഗോയിൽ സൈക്കിൾ സവാരി ചെയ്യുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. 'സായാഹ്നത്തിന്റെ ശാന്തത പുതിയ സ്വപ്നങ്ങൾക്ക് കളമൊരുക്കുന്നു' എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സ്റ്റാലിൻ തന്നെയാണ് എക്സിൽ പങ്കുവെച്ചത്.
വീഡിയോ പോസ്റ്റുചെയ്തതിന് പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കമന്റുമായെത്തി. 'സഹോദരാ... നമ്മൾ ഒരുമിച്ച് എപ്പോഴാണ് ചെന്നൈയിൽ സൈക്കിൾ ചവിട്ടുക' എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
Evening’s calm sets the stage for new dreams. pic.twitter.com/IOqZh5PYLq
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) September 4, 2024
Brother, when are we cycling together in Chennai? 🚴 https://t.co/fM20QaA06w
— Rahul Gandhi (@RahulGandhi) September 4, 2024
Dear brother @RahulGandhi, whenever you’re free, let’s ride and explore the heart of Chennai together! 🚴
A box of sweets is still pending from my side. After our cycling, let’s enjoy a delicious South Indian lunch with sweets at my home. https://t.co/X0Ihre6xpo— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) September 4, 2024
ഉടൻ സ്റ്റാലിന്റെ മറുപടിയെത്തി. 'പ്രിയ സഹോദരാ, നിങ്ങൾക്ക് ഒഴിവ് കിട്ടുമ്പോഴെല്ലാം നമുക്ക് ഒരുമിച്ച് ചെന്നൈയുടെ ഹൃദയഭാഗങ്ങളിൽ പോയി സവാരി ചെയ്യാം. മധുരപലഹാരങ്ങളുടെ ഒരു പെട്ടി ഇപ്പോഴും എന്റെയടുത്ത് പെൻഡിങാണ്. സൈക്കിൾ സവാരിക്കുശേഷം എന്റെ വീട്ടിൽവെച്ച് രുചികരമായ ദക്ഷിണേന്ത്യൻ ഉച്ചഭക്ഷണവും മധുരപലഹാരങ്ങളും നമുക്ക് ആസ്വദിക്കാം', എന്നായിരുന്നു സ്റ്റാലിൻ കുറിച്ചത്.
ഈ വർഷം ജൂണിൽ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ സ്റ്റാലിൻ ആശംസകൾ നേർന്നിരുന്നു. ആശംസയ്ക്ക് നന്ദി അറിയിച്ച രാഹുൽ, സ്റ്റാലിനിൽനിന്ന് ഒരു പെട്ടി മധുരപലഹാരത്തിനായി താൻ കാത്തിരിക്കുവെന്നും പറഞ്ഞിരുന്നു. ഈ സന്ദർഭത്തിന്റെ പശ്ചാത്തലത്തിലാണ് 'മധുരപലഹാരങ്ങളുടെ ഒരു പെട്ടി ഇപ്പോഴും എന്റെയടുത്ത് പെൻഡിങാണ്' എന്ന പരാമർശം സ്റ്റാലിൻ നടത്തിയത്.
വ്യത്യസ്ത രാഷ്ട്രീയ കക്ഷിക്കാർ ആണെങ്കിലും സ്റ്റാലിനും രാഹുലും തമ്മിൽ വലിയ ആത്മബന്ധമാണുള്ളത്. രാഷ്ട്രീയക്കാരിൽ താൻ സ്റ്റാലിനെ മാത്രമാണ് സഹോദരൻ എന്നു വിളിക്കുന്നതെന്ന് രാഹുൽ ഒരിക്കൽ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിൻ കോയമ്പത്തൂരിലെ ഒരു കടയിൽനിന്ന് രാഹുൽ സ്റ്റാലിന് മധുരപലഹാരം വാങ്ങിനൽകിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Content Highlights: Stalin cycles along Chicago and Rahul Gandhi wishes to cycle together