കടുത്ത ശ്വാസതടസ്സം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

#ന്യൂസ് ഡെസ്ക്
സോണിയ ഗാന്ധി | PHOTO: PTI
സോണിയ ഗാന്ധി | PHOTO: PTI

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് സോണിയയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ തണുപ്പും വായുമലിനീകരണവുമാണ് സോണിയയുടെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സോണിയ ഗാന്ധി സുഖമായിരിക്കുന്നുവെന്നും വിദഗ്ധ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വിട്ടുമാറാത്ത ചുമയുടെയും ആസ്മയുടെയും പ്രശ്നമുണ്ട്. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആൻറിബയോട്ടിക്കുകളും മറ്റുമരുന്നുകളും നൽകി ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Congress leader Sonia Gandhi admitted to Sir Ganga Ram Hospital, Delhi due to breathing difficulties. Doctors monitoring her condition.