കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാർ ആണ് വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പൂഞ്ച് അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണം. ഗുരുതരമായി പരിക്കേറ്റ സൈനികൻ പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിൽ ഭീകരവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
പോസ്റ്റ് മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുമ്പ് കശ്മീരിൽ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Content Highlights: Soldier Dies In Counter-Infiltration Operation In J&K's Poonch