സർക്കാർ ജീവനക്കാർക്ക് ഒരു വർഷം പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം

ഗാങ്ടോക്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി നല്കാൻ സിക്കിം. ജീവനക്കാര്‍ക്ക് ഒരു മാസത്തെ പെറ്റേണിറ്റി ലീവും സിക്കിം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രേം സിങ് ടമാങ് വ്യക്തമാക്കി.
കുട്ടികള്‍ക്കും കുടുംബത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതുവഴി ജീവനക്കാര്ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസവാവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ പുരോഗതിയിലും സിക്കിമിലെ ജനങ്ങളുടെ ക്ഷേമത്തിലും ഏറെ പങ്കുവഹിച്ചവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നും ടമാങ് വ്യക്തമാക്കി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ആറു മാസം അല്ലെങ്കില്‍ 26 ആഴ്ചയാണ് പ്രസവാവധി. കഴിഞ്ഞ മേയില്‍ പ്രസവാവധി ആറു മാസത്തില്‍ നിന്ന് ഒമ്പതു മാസമായി വര്‍ദ്ധിപ്പിക്കണമെന്ന് നിതി ആയോഗ് അംഗം വി.കെ.പോള്‍ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: sikkim to implement one year maternity leave for government employees