രാഹുലിന്റെ നാവ് മുറിക്കുന്നവര്‍ക്ക് 11 ലക്ഷം നല്‍കുമെന്ന് ശിവസേന MLA; വിവാദം, നേതാവിനെ തള്ളി BJP

രാഹുൽ ​ഗാന്ധി | Photo:PTI
രാഹുൽ ​ഗാന്ധി | Photo:PTI

മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന ഷിന്ദേ വിഭാ​ഗം എം.എൽ.എ. സഞ്ജയ് ​ഗെയ്ക്‌വാദ് എം.എൽ.എ.യാണ് രാഹുലിന്റെ നാവ് മുറിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. സംവരണവുമായി ബന്ധപ്പെട്ട രാഹുലിന്റെ പരാമർശത്തോടുള്ള വിയോജിപ്പിന് പിന്നാലെയാണ് വിവാദ പ്രസ്താവന.

'ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ വിദേശത്ത് വെച്ച് സംസാരിച്ചു. കോൺ​ഗ്രസിന്റെ യഥാർഥ മുഖം പുറത്താക്കുന്ന പ്രതികരണമായിരുന്നു ഇത്. സംവരണത്തെ എതിർക്കുന്നതിന്റെ മാനസികാവസ്ഥയാണ് ഇത് പ്രകടമാക്കുന്നത്. രാഹുലിന്റെ നാവ് മുറിക്കുന്നവർക്ക് 11 ലക്ഷം പാരിതോഷികം നൽകാം', ഗെയ്ക്‌വാദ് പറഞ്ഞു.

അതേസമയം, ഗെയ്ക്‌വാദിനെ തള്ളി മഹാരാഷ്ട്ര ബി.ജെ.പി. രം​ഗത്തെത്തി. സംസ്ഥാനത്ത് ശിവസേനയുടെ ഘടകക്ഷിയാണ് ബി.ജെ.പി. ഗെയ്‌ക്‌വാദിൻ്റെ അഭിപ്രായങ്ങളെ അം​ഗീകരിക്കാനാവില്ല. എന്നാൽ, പുരോ​ഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ്റു സംവരണത്തെ എതിർത്തിരുന്നു എന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. 
 

Content Highlights: Shiv Sena MLA offers ₹11 lakh for chopping off Rahul Gandhi's tongue