ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു, 'വ്യക്തിപരമായ കാരണം'

#ന്യൂസ് ഡെസ്ക്
ഷെഹ്‌സാദ് പൂനാവാല
ഷെഹ്‌സാദ് പൂനാവാല

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവായ ഷെഹ്‌സാദ് പൂനാവാല പാർട്ടി വിട്ടു. തന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് വിട്ടതിനുശേഷം ബിജെപിയിലെത്തിയ പൂനാവാല, മാധ്യമ ചർച്ചകളിലെ ബിജെപിയുടെ പ്രധാന മുഖമായിരുന്നു. രാജിക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് ബിജെപി ടാഗ് നീക്കം ചെയ്തിട്ടുണ്ട്.

തന്റെ എക്സ് ഹാൻഡിലിലെ ബയോയിൽ നിന്ന് 'ബിജെപി ദേശീയ വക്താവ്' എന്നത് അദ്ദേഹം നീക്കം ചെയ്തു. എന്നാൽ 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി' എന്നത് അദ്ദേഹം നിലനിർത്തിയിട്ടുണ്ട്.

സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കേണ്ട സമയമായെന്ന് ഒരു ടിവി അഭിമുഖത്തിൽ അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

അഭിഭാഷകനായ ഷെഹ്‌സാദ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതോടെയാണ് ശ്രദ്ധനേടിയത്. ഇതിനുശേഷമാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതും പാർട്ടിയുടെ ദേശീയ വക്താവായതും. രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനാവാലയുടെ സഹോദരനാണ് ഷെഹ്‌സാദ്. 

Content Highlights: Shehzad Poonawalla has stepped down as BJP national spokesperson., The resignation is attributed to personal reasons., Poonawalla removed the BJP tag from his social media handles., He remains a supporter of PM Narendra Modi., Poonawalla previously challenged Rahul Gandhi during the 2017 Congress presidential election.