ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ബിജെപിയില്‍ ചേര്‍ന്നു

Photo - ANI
Photo - ANI

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഹ്‌സാദ് അലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബി.ജെ.പി. ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത, നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

ബിജെപിക്കാന്‍ തങ്ങളുടെ ശത്രുക്കളാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

അതിനിടെ, എല്ലാ മുസ്‌ലിം സഹോദരങ്ങളെയും വികസനത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞു. പൗരത്വം തെളിയിക്കേണ്ടി വരില്ലെന്ന് എല്ലാ മുസ്‌ലിം വിഭാഗക്കാരും മനസിലാക്കണമെന്ന് ബിജെപി നേതാവ് ശ്യാം ജാജു പറഞ്ഞു. 

Content Highlights: Shaheen Bagh activist joins BJP

Content Highlights: