ആർഎസ്എസ് ഇനിയും വളർന്നാൽ സങ്കുചിതമനസ്സുള്ള പലരുടെയും പ്രവർത്തനം നിർത്തേണ്ടിവരും -മോഹൻ ഭാഗവത്

മോഹൻ ഭാഗവത് | Photo: PTI
മോഹൻ ഭാഗവത് | Photo: PTI

ന്യൂഡൽഹി: ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്തയിൽ ആർഎസ്എസിന്റെ നൂറാംവാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഹിന്ദുരാജ്യമാണ്. ഇതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനെ ഏതെങ്കിലും സംഘടനയുമായി താരതമ്യംചെയ്യാനാകില്ലെന്നും ആർഎസ്എസിന് രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും ശത്രുക്കളായി കാണുന്നില്ല, എന്നാൽ സംഘടന ഇനിയും വളർന്നാൽ സങ്കുചിതമനസ്സുള്ള പലരുടെയും പ്രവർത്തനം നിർത്തേണ്ടിവരും. ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും അവിടത്തെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള മടിയാണ്‌ ലിവ് ഇൻ റിലേഷൻഷിപ്പുകൾ കാണിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Content Highlights: RSS Chief Mohan Bhagwat states India is a Hindu Rashtra, not to be viewed through BJP`s lens. Discusses no political aims, calls for Bangladesh intervention. Learn more.