തബ്‌ലീഗ്‌ അംഗങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യപിച്ച് ബിജെപി എംപി

നിസാമുദ്ദീനിലെ മര്‍ക്കസ് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഫോട്ടോ: എ.എന്‍.ഐ.
നിസാമുദ്ദീനിലെ മര്‍ക്കസ് കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ഫോട്ടോ: എ.എന്‍.ഐ.

ലഖ്‌നൗ: യാത്രാവിവരങ്ങള്‍ മറച്ചുവെക്കുകയും കോവിഡ് പരിശോധന ഒഴിവാക്കുകയും ചെയ്ത തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പ്രത്യേക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യപിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ സലീംപുര്‍ എംപി രവീന്ദ്ര കുഷവാഹയാണ് 11,000 രൂപ പാരിതോഷികം പ്രഖ്യപിച്ചത്. 

തബ്‌ലീഗി ജമാഅത്തില്‍ പങ്കെടുത്തവരോ വിദേശത്ത് പോയവരോ ഇക്കാര്യം അധികൃതരെ അറിയിച്ചില്ലെന്ന് എംപി പ്രസ്താവനയിലൂടെ ആരോപിച്ചു. ഇത്തരം ആളുകള്‍ യാത്രാവിവരങ്ങള്‍ അധികൃതരെ അറിക്കുകയും പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആളുകളെക്കുറിച്ച് പ്രത്യേക വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും അദ്ദേഹം പ്രഖ്യാപിച്ചു. 

കഴിഞ്ഞമാസമാണ് ഡല്‍ഹി നിസാമൂദ്ദീനില്‍ തബ്‌ലീഗി ജമാഅത്ത് സമ്മേളനം നടന്നത്. ഇതില്‍ പങ്കെടുത്ത പലര്‍ക്കും രോഗം സ്ഥിരീകരിക്കുകയും രോഗം പടരുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട് സ്‌പോട്ട് ആയി നിസാമുദ്ദീന്‍ മാറിയിരുന്നു. 

Content Highlights: Rs 11,000 reward for those who give information about Tablighi Jamaat members: BJP MP

Content Highlights: