റോബിൻ ബസ് തമിഴ്നാട് ആര്ടിഒ പിടിച്ചെടുത്തു; കോടതിയെ സമീപിക്കുമെന്ന് ഉടമ

കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട റോബിൻ ബസ് അധികൃതർ വീണ്ടും പിടിച്ചെടുത്തു. തമിഴ്നാട് ആര്ടിഒ ആണ് ഇത്തവണ ബസ് കസ്റ്റഡിയിലെടുത്തത്. റോഡ് ടാക്സ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്ന് ബസ് ഉടമ ഗിരീഷ് പറയുന്നു.
കോയമ്പത്തൂരിൽവെച്ചാണ് ബസ് തമിഴ്നാട് മോട്ടോർവാഹനവകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തമിഴ്നാട് റോഡ് നികുതി അടയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നാണ് ബസ് ഉടമയുടെ വാദം. കോടതിയെ സമീപിക്കുമെന്നും ഗിരീഷ് പറയുന്നു.
Content Highlights: Robin Bus, known for previous violations, seized by Tamil Nadu RTO for road tax default.