ആദരിക്കൽ ചടങ്ങിനിടെ സ്റ്റേജ് തകർന്നു: താഴെവീണ് രാജസ്ഥാൻ മന്ത്രിയും സംഘവും; 5 പേർക്ക് പരിക്ക്| വീഡിയോ

ജയ്പുര്‍: രാജസ്ഥാനില്‍ മന്ത്രിയെ ആദരിക്കുന്ന ചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണ് അഞ്ചു പേര്‍ക്ക് പരിക്ക്. ബി.ജെ.പി. നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ ഹീരാലാല്‍ നഗറിനെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സ്റ്റേജ് തകര്‍ന്നു വീണത്. മന്ത്രിക്ക് പരിക്കില്ല.
കോട്ട നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഹീരാലാലിന് തന്റെ ജില്ലയായ സാംഗോദിലാണ് സ്വീകരണം സംഘടിപ്പിച്ചത്. മന്ത്രിക്കൊപ്പം ഉള്‍കൊള്ളാവുന്നതിലുമധികം ആളുകളും സ്റ്റേജില്‍ കയറിയിരുന്നു. ഇതാണ് ഭാരം താങ്ങാനാകാതെ സ്‌റ്റേജ് തകരുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
പെട്ടെന്നുതന്നെ ആളുകള്‍ താങ്ങിപ്പിടിച്ചതിനാല്‍ മന്ത്രിയ്ക്കു പരിക്കേറ്റില്ല. ഗ്രാമമുഖ്യനുള്‍പ്പടെ അഞ്ചുപേര്‍ക്കാണ് പരിക്ക്. ആശുപത്രിയിലേക്ക് മാറ്റിയ ഇവരെ മന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു.
Content Highlights: rajasthan minister heeralal nagar falls down as stage collapses