നാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കണം, പാർലമെന്റ് സമ്മേളനം വിളിക്കണം; മോദിക്ക് രാഹുലിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും (ഫയല്‍), പഹല്‍ഗാമില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ |ഫോട്ടോ:PTI,AFP
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും (ഫയല്‍), പഹല്‍ഗാമില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ |ഫോട്ടോ:PTI,AFP

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഇന്ത്യ കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് രാഹുലിന്റെ കത്ത്.

'പഹൽഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനേയും രോഷാകുലനാക്കിയിട്ടുണ്ട്. ഈ നിർണായകസമയത്ത് തീവ്രവാദത്തിനെതിരെ നാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുചേർക്കുകയാണെങ്കിൽ ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കാൻ അവസരം ഉണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. എത്രയും വേഗം പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.'

പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Content Highlights: Rahul Gandhi wrote to PM Modi urging special Parliament session-condemn the Pahalgam terror attack