രാഹുൽ ഗാന്ധി ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ ഇനി കെ.സി. വേണുഗോപാലിന് | വീഡിയോ

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഉപയോഗിച്ച കാർ ഇനി കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന്.
രാഹുൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് പാർട്ടി കെ.സി. വേണുഗോപാലിന് നല്‍കിയത്. ഈ കാറിലാണ് ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിവസം കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റിലെത്തിയത്.
പാര്‍ട്ടി നടത്തിയ ക്രമീകരണമാണ് ഇതെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. എ.ഐ.സി.സി. നല്കിയ കാറാണ് ഇന്നോവ ക്രിസ്റ്റ. രാഹുല്‍ ഗാന്ധിയുടെ കാറ് മാറ്റി. മുമ്പ് ഉപയോഗിച്ച കാര്‍ അദ്ദേഹം എ.ഐ.സി.സിയ്ക്ക് വിട്ടുനല്‍കുകയായിരുന്നു. അത് പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി താന്‍ ഉപയോഗിക്കുന്നുവെന്നേ ഉള്ളൂവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ടൊയോട്ടയുടെതന്നെ എത്തിയോസ് എന്ന കാറാണ് നേരത്തേ കെ.സി. വേണുഗോപാൽ ഉപയോഗിച്ചിരുന്നത്.
Content Highlights: Rahul Gandhi gifts Innova Crysta to AICC general secretary & Alappuzha MP KC Venugopal