ടാഗോറിന്റെ കൈപ്പടയിൽ 'ജനഗണമന'യുടെ ഇംഗ്ലീഷ് പരിഭാഷ; ചിത്രം പുറത്തുവിട്ട് നൊബേൽ പ്രൈസ് ഫൗണ്ടേഷൻ

രബീന്ദ്രനാഥ ടാ​ഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ ജന​ഗണമനയുടെ ഇം​ഗ്ലീഷ് വിവർത്തനം, രബീന്ദ്രനാഥ ടാ​ഗോർ| photo:@NobelPrize, AFP
രബീന്ദ്രനാഥ ടാ​ഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ ജന​ഗണമനയുടെ ഇം​ഗ്ലീഷ് വിവർത്തനം, രബീന്ദ്രനാഥ ടാ​ഗോർ| photo:@NobelPrize, AFP

ന്യൂഡൽഹി: രബീന്ദ്രനാഥ ടാ​ഗോർ സ്വന്തം കൈപ്പടയിൽ എഴുതിയ 'ജന​ഗണമന'യുടെ ഇം​ഗ്ലീഷ് പരിഭാഷ വൈറലാകുന്നു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൊബേൽ പ്രൈസ് ഫൗണ്ടേഷനാണ് പരിഭാഷ പുറത്തുവിട്ടത്. 

'1913-ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കവി രബീന്ദ്രനാഥ ടാഗോർ ബം​ഗാളിയിൽ രചിച്ച 'ജന​ഗണമന' ഇന്ത്യയുടെ ദേശീയ​ഗാനമാണ്' എന്ന കുറിപ്പോടെയാണ് നൊബേൽ പ്രൈസ് ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ ചിത്രം പങ്കുവെച്ചത്. 'ദി മോർണിങ് സോങ് ഓഫ് ഇന്ത്യ'  എന്നാണ് പരിഭാഷയക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.

1911 ഡിസംബർ 11-ന്, ടാ​ഗോർ ബം​ഗാളി ഭാഷയിൽ രചിച്ച 'ഭരോതോ ഭാ​ഗ്യോ ബിദ്ധാത' എന്ന ​ഗാനത്തിൽനിന്ന് കടമെടുത്ത വരികൾ, 1950 ജനുവരി 24-ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ദേശീയ ​ഗാനമായി അം​ഗീകരിക്കുകയായിരുന്നു. 1947-ൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അം​ഗങ്ങൾ രാജ്യത്തിന്റെ ദേശീയ​ഗാനമായ 'ജന​ഗണമന'  അവിടെ അടയാളപ്പെടുത്തി.
 

Content Highlights: Rabindranath Tagores Handwritten Translation Of Jana Gana Mana