ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്: JPC രൂപീകരിച്ചു,പ്രിയങ്കയും സമിതിയിൽ,റിപ്പോർട്ട് അടുത്ത സമ്മേളനത്തിൽ

ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപിയുടെ പി.പി.ചൗധരിയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ബിജെപി എംപി അനുരാഗ് ഠാക്കൂറും ഉള്‍പ്പടെ 31 പേരാണ് സമിതിയിലുള്ളത്. ലോക്സഭയില്‍നിന്ന് 21 എംപിമാരും പത്ത് രാജ്യസഭാ എംപിമാരുമാകും സമിതിയിലുണ്ടാകുക.
അടുത്ത സമ്മേളനത്തിന്റെ അവസാന ആഴ്ചയിലെ ആദ്യദിവസം ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നിതിനാണ് ബില്ലുകള്‍. കഴിഞ്ഞ ദിവസം നിയമമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ജെപിസിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ബില്‍ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.
ജെപിസിയിലെ ലോക്സഭാ അംഗങ്ങള്‍ ഇവരാണ്..
- പി പി ചൗധരി
- സി എം രമേശ്
- ബന്‍സുരി സ്വരാജ്
- പര്‍ഷോത്തം റുപാല
- അനുരാഗ് ഠാക്കൂര്‍
- വിഷ്ണു ദയാല്‍ റാം
- ഭര്‍തൃഹരി മഹ്താബ്
- സംബിത് പത്ര
- അനില്‍ ബാലുണി
- വിഷ്ണു ദത്ത് ശര്‍മ
- പ്രിയങ്ക ഗാന്ധി വാദ്ര
- മനീഷ് തിവാരി
- സുഖ്ദേവ് ഭഗത്
- ധര്‍മേന്ദ്ര യാദവ്
- കല്യാണ്‍ ബാനര്‍ജി
- ടി എം സെല്‍വഗണപതി
- ജിഎം ഹരീഷ് ബാലയോഗി
- സുപ്രിയ സുലെ
- ശ്രീകാന്ത് ഷിന്ദേ
- ചന്ദന്‍ ചൗഹാന്
- ബാലശൗരി വല്ലഭനേനി
Content Highlights: Priyanka Gandhi among 31 MPs part of Parliamentary panel on One Poll bill