ഇ.ഡി ഉത്തരവ് 'നിയമവിരുദ്ധം': 180 കോടിയുടെ ഫ്ളാറ്റുകൾ പ്രഫുല്‍ പട്ടേലിന് തിരിച്ചുകിട്ടും

ന്യൂഡല്‍ഹി: എന്‍.സി.പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് അനുകൂലമായി ഹൈക്കോടതി വിധി. പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള 180 കോടി മൂല്യമുള്ള ഫ്‌ളാറ്റുകള്‍ കണ്ടുകെട്ടാനുള്ള ഇ.ഡി ഉത്തരവ് മുംബൈ കോടതി റദ്ദാക്കി.
പട്ടേലിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള മുംബൈയിലെ സീജെ ഹൗസിലെ ഏഴ് ഫ്‌ളാറ്റുകള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
180 കോടിയോളം മൂല്യമുള്ള ഫ്‌ളാറ്റുകള്‍ പ്രഫുല്‍ പട്ടേലിന്റെ ഭാര്യ വര്‍ഷയുടെയും പ്രഭുലിന്റെ കമ്പനിയായ മില്ലേനിയം ഡെവലപ്പറിന്റേയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോലീസ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന അന്തരിച്ച ഇഖ്ബാല്‍ മിര്‍ച്ചിയുടെ ആദ്യ ഭാര്യ ഹാജ്റ മേമനില്‍ നിന്ന് അനധികൃത പണമിടപാടിലൂടെ നേടിയെടുത്തതാണെന്നായിരുന്നു അന്വേഷണ ഏജന്‍സിയുടെ ആരോപണം.
1993 ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതിയായ ഇക്ബാല്‍ മിര്‍ച്ചി 2013-ല്‍ അന്തരിച്ചു.
കണ്ടുകെട്ടാന്‍ ഉത്തരവിട്ട സ്വത്തുക്കള്‍ കള്ളപ്പണം വെളുപ്പിക്കലില്‍ ഉള്‍പ്പെടുന്നില്ലെന്നും ഇക്ബാല്‍ മിര്‍ച്ചിയുമായും ബന്ധമില്ലെന്നും അതിനാല്‍ അന്വേഷണ ഏജന്‍സിയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടു.
Content Highlights: Praful Patel gets back flats worth ₹180 crore after court dismisses ED action