'കര്‍ഷകരോട് വഞ്ചന'; പ്രകാശ് സിങ് ബാദല്‍ പദ്മ വിഭൂഷണ്‍ തിരിച്ച് നല്‍കും

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പദ്മ വിഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള വഞ്ചനയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ച് നേരത്തെ എന്‍ഡിഎ മുന്നണി വിട്ടിരുന്നു.
2015-ലാണ് പ്രകാശ് സിങ് ബാദലിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മ വിഭൂഷണ്‍ നല്‍കിയത്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് പഞ്ചാബില്‍ നിന്നുള്ള പ്രമുഖ കായിക താരങ്ങളും പരിശീലകരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് അറിയിച്ചിരുന്നു. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Parkash Singh Badal Returns Padma Award To Protest "Betrayal Of Farmers"
Content Highlights: