പന്തീരാങ്കാവ് യു.എ.പി.എ കേസ് : ജാമ്യം റദ്ദാക്കിയതിന് എതിരെ താഹ ഫസൽ നൽകിയ ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയതിന് എതിരെ താഹ ഫസൽ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ്മാരായ നവീൻ സിൻഹ, അജയ് റസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിലെ എതിർകക്ഷി ആയ എൻ ഐ എ ക്ക് നോട്ടീസ് അയച്ചത്. മൂന്ന് ആഴ്ചയ്ക്ക് ഉള്ളിൽ നോട്ടീസിന് എൻ ഐ എ മറുപടി നൽകണം.
യു എ പി എ കേസിലെ പ്രതികൾ ആയ രണ്ട് പേർക്കും വിചാരണ കോടതി ജാമ്യം നൽകിയത് ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിശദമായ വിധി പ്രസ്താവമാണ് വിചാരണ കോടതി പുറപ്പടുവിച്ചത്. ഇതിൽ ഒരാളുടെ ജാമ്യം മാത്രം ഹൈക്കോടതി റദ്ദാക്കിയതിനാൽ ആണ് നോട്ടീസ് അയക്കുന്നത് എന്ന് കോടതി വ്യക്തമാക്കി.
അതേ സമയം കേസിലെ മറ്റൊരു പ്രതി ആയ അലന്‍ ഷുഹൈബിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കാത്തത് ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണെന്ന് എൻ ഐ എ യ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകണം എന്ന് എൻ ഐ എ ക്ക് നിയമ ഉപദേശം നൽകിയിട്ടുണ്ട് എന്നും എസ് വി രാജു കോടതിയിൽ വ്യക്തമാക്കി.
താഹ ഫസലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ ജൂഡി ജയിംസ് എന്നിവർ ആണ് ഹാജർ ആയത്.
Content Highlights: