ജാമ്യം നേടിയത് ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാണിച്ച്; പ്രജ്ഞാ സിങ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പുറത്ത്

Image Courtesy: twitter.com|ndtv
Image Courtesy: twitter.com|ndtv

ഭോപ്പാല്‍: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജാമ്യം നേടിയ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി. എം.പിയുമായ പ്രജ്ഞാ സിങ് ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ പുറത്ത്. 

മധ്യപ്രദേശിലെ ശക്തിനഗറില്‍നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ഏകദേശം ഒരുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, പ്രജ്ഞ അനായാസേന ബാറ്റ് ചെയ്യുന്നതും ചുറ്റും നില്‍ക്കുന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതും കാണാം.

സാധാരണയായി വീല്‍ചെയറിന്റെ സഹായത്തോടെയാണ് പ്രജ്ഞയുടെ സഞ്ചാരം. എന്നാല്‍ ഇവര്‍ ബാസ്‌കറ്റ് ബോളും കബഡിയും കളിക്കുന്നതിന്റെയും ഗര്‍ബയില്‍ പങ്കെടുക്കുന്നതിന്റെയുമൊക്കെ വീഡിയോ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. 

2008-ല്‍ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതിയാണ് പ്രജ്ഞ. അറസ്റ്റിലായ പ്രജ്ഞയ്ക്ക് ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് 2017-ല്‍ എന്‍.ഐ.എ. കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 

തുടര്‍ന്ന് 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍നിന്ന് വിജയിച്ചു. 3.6 ലക്ഷം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ദിഗ്‌വിജയ് സിങ്ങിനെ പ്രജ്ഞ പരാജയപ്പെടുത്തിയത്. 

content highlights: on bail citing health condition: pragya singh playing cricket video became viral 

Content Highlights: