ചർച്ച പരാജയം, പ്രതിഷേധം തുടർന്ന് NSUI പ്രവർത്തകർ; സംഘർഷം

ന്യൂഡൽഹി: പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ എൻഎസ്യുഐ ധർണ. പോലീസ് അതിക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിലാണ് പ്രതിഷേധം. നേരത്തേ പോലീസിന്റെ മർദനത്തിനിരയായ ആതിരയുൾപ്പെടെയുള്ളവർ പ്രതിഷേധിക്കുന്നുണ്ട്. പ്രവർത്തകരുടെ പ്രതിഷേധം സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. എസ്എച്ച്ഒയുമായി ജെബി മേത്തർ എംപി, സിപിഐ നേതാവ് ആനി രാജ, ആതിര എന്നിവർ നടത്തിയ ചർച്ച പരാജയപ്പെട്ടു.
ശക്തമായ പ്രതിഷേധത്തിനാണ് വ്യാഴാഴ്ച എൻഎസ്യുഐ ആഹ്വാനം ചെയ്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ ധർണ ഇരിക്കുമെന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ. റോഡ് ഉപരോധിച്ചാണ് എൻഎസ്യുഐ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥയുണ്ടായി.
തുടർന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഡൽഹി പോലീസിന് പുറമേ ആർഎഎഫ്, സിആർപിഎഫ് സംഘങ്ങളും സ്ഥലത്തെത്തി അതേസമയം ആതിര പോലീസ് സ്റ്റേഷന് മുന്നിൽ ധർണ തുടരുകയാണ്.
Content Highlights: NSUI staged a protest in front of Parliament Street Police Station.