അയോധ്യയില്‍ ഇനി വെടിയൊച്ചകളോ കര്‍ഫ്യൂവോ ഉണ്ടാകില്ല; 1990-ലെ വെടിവെപ്പ് അനുസ്മരിച്ച് യോഗി

അയോധ്യ: ഇനിമുതല്‍ അയോധ്യയില്‍ വെടിയൊച്ചകളോ കര്‍ഫ്യൂവോ ഉണ്ടാവില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായാണ് ഒരു ഭൂരിപക്ഷ സമുദായത്തിന് തങ്ങളുടെ ദൈവത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ ഇത്രയും നാള് ബുദ്ധിമുട്ടേണ്ടിവന്നതെന്നും നിരവധി പേര്‍ക്ക് ജീവന് ബലിയര്‍പ്പിക്കേണ്ടി വന്നെന്നും യോഗി പറഞ്ഞു. 1990-ല്‍ കര്‍സേവകര്‍ക്കുനേരെ ഉണ്ടായ വെടിവെപ്പ് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സമാജ്വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവ് ആയിരുന്നു അന്ന് യു.പി മുഖ്യമന്ത്രി.
രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത് രാമരാജ്യത്തിന്റെ പ്രഖ്യാപനമാണെന്നും അയോധ്യയുടെ ഇടവഴികളില്‍ ഇനി രാമകീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാത്ത ചില വികാരങ്ങള്‍ എന്റെ ഹൃദയത്തിലുണ്ട്. എല്ലാവരും വികാരഭരിതരും സന്തോഷവാന്മാരുമാണ്. ചരിത്രപരമായ ഈ നിമിഷത്തില്‍ രാജ്യത്തെ എല്ലാ നഗരങ്ങളും ഗ്രാമങ്ങളും അയോധ്യയായി മാറി. എല്ലാ പാതകളും അയോധ്യയിലേക്കാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: no more gunshots in Ayodhya - Yogi Adityanath