നവദമ്പതിമാരുടെ മൃതദേഹങ്ങൾ നദിയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ; പ്രണയവിവാഹം കഴിഞ്ഞിട്ട് മാസങ്ങൾമാത്രം

മുംബൈ: മഹാരാഷ്ട്രയിൽ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കാൽ പരസ്പരം ബന്ധിപ്പിച്ച നിലയിൽ നവദന്പതിമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ധുലെ ജില്ലയിലെ തപ്തി നദിയുടെ അടിത്തട്ടിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം ഹരി പാട്ടീൽ, സ്വപ്‌ന പാട്ടീൽ എന്നിവരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ജൽഗാവ് ജില്ലയിലെ അണൽനെർ താലൂക്കിൽനിന്നുള്ള ഇവർ കുറച്ചുമാസങ്ങൾക്കുമുൻപാണ് പ്രണയിച്ച് വിവാഹിതരായത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
Content Highlights: Bodies of a newlywed couple found at the bottom of the Tapi River in Dhule district, Maharashtra., The victims were identified as Shyam Hari Patil and Sapna Patil from Jalgaon district