നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ മകന്‍ കരണ്‍ സിദ്ദു വിവാഹിതനായി

നവ്ജ്യോത് സിങ് സിദ്ദു പങ്കുവെച്ച വിവാഹചിത്രം | Photo: twitter.com/sherryontopp
നവ്ജ്യോത് സിങ് സിദ്ദു പങ്കുവെച്ച വിവാഹചിത്രം | Photo: twitter.com/sherryontopp

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ മകന്‍ കരണ്‍ സിദ്ദു വിവാഹിതനായി. ഇനായത്ത് രന്‍ദ്ധാവയാണ് വധു. നവ്‌ജ്യോത് സിങ് സിദ്ദു തന്നെയാണ് വിവാഹ വാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. വിവാഹ ചിത്രങ്ങളും പങ്കുവെച്ചു. 

കഴിഞ്ഞ ജൂണില്‍ ഭാവി മരുമകളാണെന്ന് പരിചയപ്പെടുത്തി കുടുംബത്തോടൊപ്പമുള്ള ഇനായത്തിന്റെ ചിത്രങ്ങള്‍ സിദ്ദു പങ്കുവെച്ചിരുന്നു.
 

Content Highlights: navjot singh sidhus son gets married