നുണ പറഞ്ഞ് നാണം കെട്ട് പാകിസ്താൻ; ആസിയാൻ വിരുന്നിന് മോദിയെത്തിയ ഓട്ടോ ഇന്ത്യയിലുണ്ടാക്കിയത്‌

#ന്യൂസ് ഡെസ്ക്
ആസിയാൻ ഉച്ചകോടിയിലെ ഗാല അത്താഴവിരുന്നിലേക്ക് ഓട്ടോയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI
ആസിയാൻ ഉച്ചകോടിയിലെ ഗാല അത്താഴവിരുന്നിലേക്ക് ഓട്ടോയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI

മനില: ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ഗാല അത്താഴവിരുന്നിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഓട്ടോറിക്ഷ പാകിസ്താൻ നിർമ്മിതമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ. ആതിഥേയ രാജ്യം നേതാക്കൾക്കായി പ്രത്യേകമായി അലങ്കരിച്ച മൂന്ന് ചക്ര വാഹനങ്ങളിലാണ് വേദിയിലേക്ക് യാത്രയൊരുക്കിയത്. ഇതിന്റെ വീഡിയോകൾ വൈറലായതിന് പിന്നാലെ മോദി സഞ്ചരിച്ചത് പാകിസ്താനിൽ നിർമ്മിച്ച ഇ-റിക്ഷയിലാണെന്ന് അവകാശപ്പെട്ട് പാകിസ്താനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രംഗത്തെത്തുകയായിരുന്നു. ഫിലിപ്പീൻസിന്റെ പരമ്പരാഗത വസ്ത്രമായ 'ബറോങ് ടാഗലോഗ്' ധരിച്ചായിരുന്നു പ്രധാനമന്ത്രി മോദി എത്തിയത്.

എന്നാൽ ആസിയൻ വേദിയിൽ പോലും ഫിലിപ്പീൻസ് ഉപയോഗപ്പെടുത്തിയത് ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് നിർമ്മിച്ച ഓട്ടോയിലാണെന്നതാണ് വാസ്തവം. ഫിലിപ്പീൻസിന്റെ പ്രാദേശിക ചിത്രകലയായ 'ജീപ്നി'ശൈലിയിലായിരുന്നു ഈ വാഹനം അലങ്കരിച്ചിരുന്നത്. മോദി ഓട്ടോയിൽ സഞ്ചരിക്കുന്ന വൈറലായ ദൃശ്യങ്ങളിൽ ഓട്ടോറിക്ഷയുടെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ബജാജിന്റെ ഔദ്യോഗിക ലോഗോ വ്യക്തമായി കാണാൻ സാധിക്കും.

പാകിസ്താനി കമ്പനിയായ 'സാസ്ഗാർ' അടുത്തിടെ ഫിലിപ്പീൻസിൽ പ്ലാന്റ് ആരംഭിച്ചിരുന്നു. ഇതാണ് ഇത്തരമൊരു തെറ്റിദ്ധാരണ പരത്താൻ പാക് സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗപ്പെടുത്തിയത്. എന്നാൽ 2015 മുതൽ ഫിലിപ്പീൻസ് വിപണിയിൽ പ്രശസ്തമായ ബജാജിന്റെ വാഹനങ്ങളാണ് ആസിയാൻ ഉച്ചകോടിക്കായി ഫിലിപ്പീനീസ് സർക്കാർ ഔദ്യോഗികമായി സജ്ജീകരിച്ചത്. പാകിസ്താനി ഹാൻഡിലുകളുടെ വ്യാജ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവും ഉയർന്നിട്ടുണ്ട്.

Content Highlights: Pakistani social media falsely claimed PM Modi rode a Pakistani-made e-rickshaw at the ASEAN Summit., Fact-check reveals the vehicle was actually a Bajaj auto manufactured by Indian brand and decorated in Jeepney style., Bajaj logo is clearly visible in the viral video, exposing the false propaganda by Pakistani handles.