നഡ്ഡ കേന്ദ്രമന്ത്രിയായി; ബിജെപിയെ ഇനി ആര് നയിക്കും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ മന്ത്രിയായതോടെ ബിജെപിയെ ഇനി ആര് നയിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന ശിവരാജ് സിങ് ചൗഹാനും ധര്‍മ്മേന്ദ്ര പ്രധാനും കേന്ദ്ര മന്ത്രിസഭയിൽ ഇടം പിടിച്ചതിനാൽ ബിജെപിയുടെ തലപ്പത്ത് പുതിയ ഒരാളും വരുമെന്ന് ഉറപ്പായി. മുന്‍ പാര്‍ട്ടി അധ്യക്ഷന്മാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്ഗരി, അമിത് ഷാ എന്നിവരും മൂന്നാമൂഴത്തില്‍ മോദിക്കൊപ്പം കാബിനറ്റിലുണ്ട്
അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് നഡ്ഡ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നദ്ദയുടെ ബിജെപി ദേശീയ അധ്യക്ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയോഗം. മൂന്നാം മോദി സർക്കാരിൽ അഞ്ചാമനായിട്ടാണ് നഡ്ഡ സത്യവാചകം ചൊല്ലിയത്
ഹരിയാന മുന്‍ മുഖ്യമന്ത്രി കൂടിയായ മനോഹര്‍ലാല്‍ ഘട്ടറും കേന്ദ്രമന്ത്രിയായി.
Content Highlights: Nadda to Central Cabinet Who will lead BJP next