എന്‍. വാസുദേവനെ കെ.എ.ടി അഡ്മിനിസ്ട്രേറ്റീവ് അംഗമായി നിയമിച്ചു; കേന്ദ്രം വിജ്ഞാപനമിറക്കി

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
എന്‍. വാസുദേവൻ
എന്‍. വാസുദേവൻ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വനം വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ വാസുദേവനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (KAT)ലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായി നിയമിച്ച് വിജ്ഞാപനം ഇറക്കി.  കേന്ദ്ര പേര്‍സണല്‍ മന്ത്രാലയം ആണ് ഉത്തരവിറക്കിയത്. നാല് വര്‍ഷത്തേക്ക് ആണ് നിയമനം.

വടകര സ്വദേശിയായ വാസുദേവന്‍ മത്സ്യഫെഡ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ എംഡി യായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി ഡല്‍ഹിയില്‍ കാലാവസ്ഥാ വ്യതിയാന പദ്ധതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍. ഓ യുടെ കീഴിലുള്ള ഐ.ഐ.എസ്.ടി രജിസ്ട്രാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: N. Vasudevan appointed as KAT Administrative Member