കൊല്ലൂർ ക്ഷേത്രത്തിലേക്ക് എട്ടുകോടി രൂപയുടെ സ്വര്‍ണാഭരണം സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ

മംഗളൂരു: സംഗീതസംവിധായകന്‍ ഇളയരാജ കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളും സമര്‍പ്പിച്ചു. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Content Highlights: Music maestro Ilaiyaraaja donated diamond-studded gold ornaments worth ₹8 crore to Kollur Temple