കളിക്കുന്നതിനിടെ 11-ാം നിലയിൽനിന്ന് വീണ് 6 വയസ്സുകാരന് ദാരുണാന്ത്യം; സംഭവം മഹാരാഷ്ട്രയിൽ

മുംബൈ: കളിക്കുന്നതിനിടെ കെട്ടിടസമുച്ചയത്തിന്റെ 11-ാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസയിയിൽ നവ്കാർ ടവറിലാണ് സംഭവം. മിലിത് എന്ന കുട്ടിയാണ് മരിച്ചത്.
11-ാം നിലയിലെ തന്റെ വീടിന്റെ ഇടനാഴിയിൽ അയൽപ്പക്കത്തെ പെൺകുട്ടിയ്ക്കൊപ്പം കളിക്കുകയായിരുന്നു മിലിത്. കളിയ്ക്കിടെ ഷൂ റാക്കിൽ കയറിയ മിലിത്, അവിടുത്തെ തുറന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു.
കുട്ടികൾ കളിക്കുന്നതിന്റെയും അപകടത്തിന് പിന്നാലെ ബന്ധുക്കളും മറ്റ് താമസക്കാരും ഭയചകിതരായി പരക്കംപായുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Content Highlights: A 6-year-old boy named Milit died after falling from the 11th floor of Navkar Tower in Vasai, Maharashtra., The accident occurred while he was playing with a neighbor's child in the corridor., He climbed onto a shoe rack and fell through an open window., CCTV footage of the incident and the aftermath has been released.