ഷോപിയാനില്‍ ഏറ്റുമുട്ടല്‍, ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ഷോപിയാനിലെ ചിത്രഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ ഏത് ഭീകരവാദ സംഘടനയില്‍ അംഗമാണെന്നും വ്യക്തമായിട്ടില്ല.
Content Highlights: Militant killed in encounter with security forces in Jammu and Kashmir's Shopian
Content Highlights: