വിമാനയാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല

പ്രതീകാത്മക ചിത്രം|ഫോട്ടോ:ANI
പ്രതീകാത്മക ചിത്രം|ഫോട്ടോ:ANI

ന്യൂഡല്‍ഹി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ഭീഷണി മുന്‍നിര്‍ത്തി വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


 

Content Highlights: Masks No Longer Compulsory During Air Travel, But Is Advisable-Government