'ജീവിതം ഒരു സാഹസിക സംരംഭമായിരുന്നു, ഞാന്‍ ഒന്നിലും ഖേദിക്കുന്നില്ല'; ചരിത്രത്തിലെ മന്‍മോഹന്‍ സിങ്

#എസ്. അരുൺശങ്കർ
.
.

ണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഒരു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. (രാജ്യത്ത് പ്രധാനമന്ത്രിമാര്‍ വാര്‍ത്താ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്ന കാലമുണ്ടായിരുന്നു) ആ വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട്  ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തോട് അദ്ദേഹം ഇങ്ങനെ  പ്രതികരിച്ചു- 'ചരിത്രം എന്നോട് ദയയുള്ളതായിരിക്കും'.

രാജ്യത്ത് ഉദാരവത്കരണം നടപ്പിലാക്കുകയും ആഗോളവത്കരണത്തിന് വഴിതുറക്കുകയും ചെയ്ത ധനമന്ത്രിയും അതിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോയ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്, അതിന്റെ പേരിൽ ഏറെ പഴികേട്ടിരുന്നു. ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകൾക്കുമെല്ലാം ചരിത്രത്തിന്റെ ദയയ്ക്കായി കാത്തിരുന്ന മന്‍മോഹന്‍ സിങ്ങിനോട് ചരിത്രം ദയ കാട്ടുമോ?

Content Highlights: Explore Manmohan Singh`s 10 years as PM, his economic reforms, landmark legislation, controversies

Continue reading