കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്നുവീണ് യുവാവ് മരിച്ചു; സംഭവം മുംബൈയില്‍

മുംബൈ: മുംബൈയില്‍ 21 നില കെട്ടിടത്തിലെ കാർ പാർക്കിങ്ങിലുള്ള ലിഫ്റ്റ് തകര്‍ന്നുവീണ് ഒരുമരണം. 30 വയസ്സുള്ള ശുഭം മദംലാല്‍ ധൂരിയാണ് മരിച്ചത്. ബോറിവാലി വെസ്റ്റില്‍ ശനിയാഴ്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ 45-കാരനായ സന്‍ജിത് യാദവ് എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാര്‍ പാര്‍ക്കിങ്ങിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുമീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയര്‍ ബ്രിഗേഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭത്തിന്റെ മരണം സംഭവിച്ചിരുന്നു. തലയ്ക്ക് പരിക്കേറ്റ സന്‍ജിതിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പ്രതികരിച്ചു.
Content Highlights: man dies after car parking lift collapse at residential building in mumbai