മുഖ്യമന്ത്രി ഇടപെട്ടു: ലവ്‌ലി സർവകലാശാലയിലെ വിദ്യാർഥിനികൾ വിമാനത്തിൽ കേരളത്തിലെത്തും

ന്യൂഡൽഹി: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷ സാഹചര്യത്തെ തുടർന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥിനികൾ ഇന്ന് രാത്രി വിമാനമാർഗം തിരുവനന്തപുരത്തെത്തും. വിദ്യാർഥിനികളുടെ യാത്ര സുഗമമാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു.
ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയ വിദ്യാർഥിനികളെ കേരള ഹൗസിന്റെ വാഹനത്തിൽ ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരത്തേക്ക് വിമാനമാർഗം യാത്രചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാന പ്രോട്ടോകോൾ വിഭാഗവും കേരള ഹൗസും ചേർന്നാണ് വിദ്യാർഥിനികളുടെ യാത്രാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത്. ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കേരള ഹൗസ് അധികൃതരും രംഗത്തുണ്ടായിരുന്നു.
വിമാനയാത്രയ്ക്കുള്ള നടപടികൾ പൂർത്തിയായതോടെ വിദ്യാർഥിനികൾ തിങ്കളാഴ്ച രാത്രിതന്നെ തിരുവനന്തപുരത്ത് എത്തിച്ചേരും.
Content Highlights: Malayali students impacted by the conflict at Lovely Professional University in Punjab have reached Delhi., Chief Minister intervened to ensure safe travel for the students., Kerala House and state protocol department arranged transport and flight tickets to Thiruvananthapuram., Students will arrive in Thiruvananthapuram tonight via flight.