നിർബന്ധിത മതപരിവർത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

#ന്യൂസ് ഡെസ്‌ക്
അറസ്റ്റിലായ മലയാളി വൈദികന്‍ ഫാദര്‍ സുധീറും ഭാര്യ ജാസ്മിനും | Photo: Screengrab/ MBI News
അറസ്റ്റിലായ മലയാളി വൈദികന്‍ ഫാദര്‍ സുധീറും ഭാര്യ ജാസ്മിനും | Photo: Screengrab/ MBI News

നാഗ്പുർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. സിഎസ്‌ഐ വൈദികൻ തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറിനാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ഭാര്യ ജാസ്മിൻ ഉൾപ്പെടെയുള്ള മറ്റ് 11 പേർക്കും ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം ആരോപിച്ച് ചൊവ്വാഴ്ച വൈകീട്ടാണ് ഇവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്

അമരാവതിയിലെ ഷിംഗോരിയിൽ ചൊവ്വാഴ്ച വൈകീട്ട് പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പ്രാർഥന നടത്തവെയാണ് ഇവരെ ബജ്‌റംഗ്ദൾ പ്രവർത്തകരെന്നു പറഞ്ഞെത്തിയ ഒരു സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചത്. പിന്നീട് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയിൽ ഇവർക്കെതിരേ മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പുരോഹിതർ ഉൾപ്പെടെയുള്ള സംഘത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി ബജരംഗ്ദൾ പ്രവർത്തകർ ബനോട പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചെത്തുകയും ചെയ്തിരുന്നു.

Content Highlights: Malayali priest, Father Sudheer, arrested in Maharashtra over forced conversion allegations, granted bail with wife and 11 others. Read details.