മുത്തച്ഛനെ കാണാനെത്തിയപ്പോൾ വീട്ടിലേയ്ക്ക് ക്ഷണിച്ചു, ജയിലറെ നടുറോഡിൽ ചെരിപ്പൂരി അടിച്ച് പെൺകുട്ടി

ചെന്നൈ: നടുറോഡില്‍ ജയിലറെ ചെരിപ്പൂരി അടിച്ച് പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് ജയിലര്‍ ബാലഗുരുസ്വാമിയ്ക്കാണ് മര്‍ദനമേറ്റത്. ജയിലിലെ തടവുകാരിലൊരാളുടെ ചെറുമകളാണ് പെണ്‍കുട്ടി. മുത്തച്ഛനെ കാണാൻ ജയിലിലെത്തിയപ്പോൾ തനിച്ചു തന്റെ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി മറ്റ് സ്ത്രീകൾക്കൊപ്പമെത്തി ബാലഗുരുസ്വാമിയെ ചെരുപ്പൂരി അടിച്ചത്.
ജയിലർ തനിച്ച് വരാൻ ആവശ്യപ്പെട്ട കാര്യം പെണ്‍കുട്ടി വീട്ടിലറിയിച്ചു. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള സംഘം ഇയാളെ വഴിയിൽ തടഞ്ഞു. ഇതിനുശേഷമായിരുന്നു മർദനം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പൊലീസ് കേസെടുത്തുിട്ടുണ്ട്. ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
Content Highlights: Girl beats a jailer in Madurai after he allegedly asked her to come to his house alone.