230 പേർ എതിർത്തു, 298 പേർ അനുകൂലിച്ചു; 2/3 ഭൂരിപക്ഷമില്ല; നിർണായക ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടു

#ന്യൂസ് ഡെസ്ക്
Photo: PTI
Photo: PTI

ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 528 പേരിൽ 298 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 230 പേർ എതിർത്തു വോട്ട് ചെയ്തു. ശനിയാഴ്ച 11 മണി വരെ ലോക്സഭ പിരിഞ്ഞു.

ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്സഭയിലെ ചർച്ചയ്ക്കും സർക്കാരിന്റെ മറുപടിക്ക് പിന്നാലെയുമാണ് ബില്ല് വോട്ടിനിട്ടത്. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു ലോക്സഭയിൽ പാസാവാൻ. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ലായിരുന്നു ഇത്.

ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ബില്ലിനെ എതിർത്ത ഇന്ത്യാ സഖ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. വനിതാ സംവരണം എന്ന തത്വത്തെത്തന്നെ പ്രതിപക്ഷം എതിർക്കുകയാണ്. വനിതാ ശാക്തീകരണം നടപ്പിലാക്കുക എന്നതായിരുന്നു എൻഡിഎയുടെ ലക്ഷ്യം. ഉപാധികൾ വെച്ച് പ്രതിപക്ഷം അതിനെ എതിർക്കുകയായിരുന്നുവെന്ന് അമിത് ഷാ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. 2029ലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Content Highlights: Constitutional Amendment Bill failed to secure the required two-thirds majority in the Lok Sabha., 278 members voted in favor, while 211 opposed the bill., The bill aimed to increase Lok Sabha seats to 850 and implement women's reservation., Th