കോഗ്നിസന്റില്‍ 18,000 ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍; സര്‍ക്കാരിനെ സമീപിച്ച് യൂണിയനുകള്‍

ബെംഗളൂരു: യുഎസ് ടെക് ഭീമന്മാരായ കോഗ്നിസന്റ് ഇന്ത്യയിലുടനീളം വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുന്നതായി കര്‍ണാടകത്തിലേയും ചെന്നൈയിലേയും ഐടി ജീവനക്കാരുടെ യൂണിനകള്‍ ആരോപിച്ചു. കോഗ്നിസന്റിലെ 18,000 ത്തോളം ജീവനക്കാര്‍ ഇത്തരത്തില്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്. 

 മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആരും രാജിവെക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക സ്‌റ്റേറ്റ് ഐടി എംപ്ലോയി യൂണിയന്‍ (കെ.ഐ.ടി.യു) അറിയിച്ചു.

തൊഴില്‍ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടക്കുന്നതെന്നും തൊഴില്‍ വകുപ്പില്‍ പരാതി നല്‍കുമെന്നും യൂണിയന്‍ അധികൃതര്‍ പറഞ്ഞു. രാജ്യത്ത് ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് മറ്റൊരു തൊഴിലാളി യൂണിയനും അറിയിച്ചു. 

Content Highlights: Layoffs at Cognizant-Karnataka union to approach govt against IT major

Content Highlights: