ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കുപ്‌വാരയിലെ കേരന്‍ സെക്ടറില്‍ ശനിയാഴ്ചയാണ് സംഭവം. നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഏജന്‍സികളില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷന്‍. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ സൈന്യം എക്‌സിലൂടെയാണ് വിവരം പങ്കുവെച്ചത്.
പ്രത്യേക വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ പിംപിള്‍ ആരംഭിച്ചതായി സൈന്യത്തിന്റെ വൈറ്റ് ചിനാര്‍ കോര്‍പ്‌സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിൽ ആരംഭിച്ചു. ഇതോടെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച കിഷ്ത്വാര്‍ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രദേശത്ത് ഭീകരരുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ സുരക്ഷാ സേന ഓപ്പറേഷന്‍ ഛത്രു ആരംഭിക്കുകയായിരുന്നു.
VIDEO | Kupwara, J&K: Security forces neutralised two terrorists today during Operation Pimple in the Keran sector.
The joint operation was launched yesterday, following specific intelligence inputs about an infiltration attempt. Alert troops established contact after spotting… pic.twitter.com/09Cf8IcXqx— Press Trust of India (@PTI_News) November 8, 2025
Content Highlights: Security Forces Thwart Infiltration Bid in Keran Sector, Neutralize Two Terrorists